ദോഹ: ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം 2025-ലെ കസ്റ്റമർ സർവീസ് വീക്ക് ആഘോഷിച്ചു. ഈ വർഷം മന്ത്രാലയം ഡിജിറ്റൽ സേവനങ്ങളുടെ വിപുലീകരണവും മികച്ച ഉപഭോക്തൃ സേവനങ്ങൾ നൽകലും ലക്ഷ്യമാക്കി പ്രവർത്തിച്ചു.
2025-ൽ മന്ത്രാലയം 172 സേവനങ്ങൾ വെബ്സൈറ്റ് വഴി നൽകിയതിൽ, “Oun” മൊബൈൽ ആപ്പ് വഴി 127 സേവനങ്ങൾ ലഭ്യമായി. ......

വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രൊവിൻസ് സെപ്റ്റംബർ 25,26,27 ദിവസങ്ങളിൽ മെഷാഫ് ബീറ്റ കെയിംബ്രിഡ്ജ് സ്കൂളിൽ അത്ലൻ സ്പോർട്സുമായി സഹകരിച്ചു കൊണ്ട് 19 ഓളം കാറ്റഗറികളിലായി 330 ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് യൂണിറ്റി കപ്പ് 2025 സീസൺ 01 എന്ന പേരിൽ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു .
ഖത്തർ ബാഡ്മിന്റൺ അസോസിയേഷന്റെ (BQAB)നേതൃത്വത്തിൽ നടന്ന മത്സരങ്ങളിൽ ഖത്തറിലെ പ്രമുഖ ബാഡ്മിന്റൺ ക്ലബ് കളെയും വ്യത്യസ്ത നാഷണാലിറ്റികളെയും പങ്കെടുപ്പിച്ചു നടത്തിയ കായിക മാമാങ്കത്തിന് ഖത്തറിലെ പൊതുസമൂഹത്തിൽ നിന്നും കായിക പ്രേമികളിൽ നിന്നും നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും നല്ല പ്രതികരണം ആണ് ലഭിച്ചത് .ഖത്തറിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ ആദ്യമായി വ്യത്യസ്തമായ അനുഭവം സമ്മാനിച്ച് 50 ഓളം വിദ്യാർത്ഥികളെ ലൈൻ അമ്പയർമാരായി ഏർപ്പെടുത്തി കൊണ്ട് വോളണ്ടീയര്‍ ക്യാപ്റ്റൻ ഷഹാന അബ്ദുൾകാദറിന്റെ നേതൃത്വത്തിൽ ടൂർണമെന്റ്
നിയന്ത്രിച്ചു .വിദ്യാർത്ഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റ് കളും നൽകി .കിഡ്സ് കാറ്റഗറിയിലെ കൂടുതൽ മത്സരാർത്ഥികളെ പങ്കെടുപ്പിച്ചതിനു ഏർപ്പെടുത്തിയ ഓവറോൾ ചാമ്പ്യൻസ് ട്രോഫി NVBS ക്ലബ് ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുൾ റഹ്മാനിൽ നിന്നും ഏറ്റു വാങ്ങി .
ഏറ്റവും അധികം മത്സരാർത്ഥികളെ പങ്കെടുപ്പിച്ചതിനുള്ള ഓവറോൾ ട്രോഫി ഓറിയന്റൽ ഓട്ടോപാർട്സ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഷെരീഫ് ൽ നിന്നും മാസ്റ്റേഴ്സ് ക്ലബ് ഏറ്റു വാങ്ങി .
വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് ആരംഭിച്ച മത്സരങ്ങൾ ശനിയാഴ്ച്ച വൈകിട്ട് സമാപിച്ചു . വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് സിയാദ് ഉസ്മാൻ അധ്യക്ഷൻ ആയ ചടങ്ങിൽ പ്രോഗ്രാം ചെയർമാൻ ഷംസുദീൻ ഇസ്മായിൽ സ്വാഗതം ആശംസിച്ചു . ......
കൊച്ചി: തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ വിദ്യാർഥികളും കൊച്ചി മുസരിസ് ബിനാലെ ആറാം പതിപ്പിന്റെ ക്യൂറേറ്ററുമായ നിഖിൽ ചോപ്ര നടത്തിയ സംവാദം വിദ്യാർത്ഥികൾക്ക് വ്യത്യസ്ത അനുഭവമായി. സ്വന്തം സ്വതത്തിൽ നിന്നു മാറി ഓസ്ട്രേലിയക്കാരനായ നൈജൽ എന്ന കഥാപാത്രമായാണ് നിഖിൽ വിദ്യാർത്ഥികൾക്ക് മുന്നിലെത്തിയത്.
അതിർത്തികളും വിഭജനങ്ങളും മനുഷ്യനിർമ്മിതമാണ്, എന്നാൽ അത്തരം നിയമങ്ങളെ ധിക്കരിക്കാനും സമൂഹങ്ങൾ തമ്മിലുള്ള വിടവുകൾ നികത്താനും കലാകാരന്മാർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സാങ്കൽപ്പിക ഓസ്ട്രേലിയൻ കഥാപാത്രമായ നൈജൽ പറഞ്ഞു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ദീൻ ദയാൽ ഉപാദ്ധ്യായ കൗശൽ കേന്ദ്രയുടെ (ഡിഡിയുകെകെ) ദശാബ്ധി പരിപാടികളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി നിർവഹിച്ചു.
ഡിഡിയുകെകെയുടെ ഡയറക്ടർ ഡോ. ......
കൊച്ചി: മാനേജുമെന്റ് വിദ്യാഭ്യാസത്തിനും നൂതന ആശയങ്ങള്‍ക്കും പ്രാധാന്യം നല്‍കിവരുന്ന കാക്കനാട് രാജഗിരി ബിസിനസ് സ്കൂള്‍, അക്കാദമിക രംഗത്ത് ആരോഗ്യ നേതൃപാഠവവും ക്ലിനിക്കല്‍ എക്സലന്‍സും വാഗ്ദാനം ചെയ്യുന്ന തങ്ങളുടെ പുതിയ സംരംഭമായ ' രാജഗിരി സെന്റര്‍ ഫോര്‍ ഹെല്‍ത്ത്കെയര്‍ എക്സലന്‍സ് ആന്റ് അഡ്വാന്‍സ്മെന്റ് ഇന്‍ ലീഡര്‍ഷിപ്പിന് (RC-HEAL) തുടക്കം കുറിക്കുന്നു.
ആരോഗ്യ-ക്ലിനിക്കല്‍ രംഗത്തെ വിദഗ്ധര്‍ക്ക് തങ്ങളുടെ നേതൃത്വപാഠവം വികസിപ്പിക്കുക, മനേജ്മെന്റ് അവബോധം വളര്‍ത്തുക, സിസ്റ്റം ട്രാന്സ്ഫര്മേഷന് കഴിവുകള്‍ മെച്ചപ്പെടുത്തുക എന്നിവയ്ക്കുള്ള വേദി ആയിരിക്കും ആര്.സി-ഹീല്‍. പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ആരോഗ്യ മേഖലയില്‍ ക്ലിനിക്കല്‍ പ്രാവിണ്യത്തിനും ആരോഗ്യ രംഗത്തെ നേതൃപാഠവത്തിനും ഇടയിലുള്ള അന്തരം കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന രാജഗിരിയുടെ ദീര്‍ഘദര്‍ശനവും പ്രതിബന്ധതയുമാണ് ഈ പുതിയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളിലുടെ വ്യക്തമാകുന്നത്.
ആര്.സി -ഹീല്‍ പ്രധാനമായും രണ്ട് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ......
കൊച്ചി : സിനിമ ആത്യന്തികമായി ഒരു ക്രിയേറ്റീവ് പ്രോസസ് ആണ്. എന്നാൽ ആ ക്രിയേറ്റീവ് പ്രോസസ് നടക്കണമെങ്കിൽ സാങ്കേതികതയും അറിയണം.......
കൊച്ചി - ക്രൈസ്തവമത വിഭാഗങ്ങൾക്കിടയിൽ ബിജെപി അനുകുല വികാരം അതി ശക്തമാണെന്നും അത് ഉപയോഗപ്പെടുത്തി ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ പാർട്ടിയെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അതാകണം ക്രിസ്ത്യൻ ഔട്ട് റീച്ചിന്റെ പ്രധാന പ്രവർത്തനമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടും ക്രിസ്ത്യൻ ഔട്ട് റീച്ച് സംസ്ഥാന കൺവീനറുമായ അഡ്വ. ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.ക്രിസ്ത്യൻ ഔട്ട് റീച്ച് സിറ്റി ജില്ലാ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വരുന്ന തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാഗത്തിന്റെസംരക്ഷകർ എന്ന് അവകാശപ്പെടുന്ന ഇടത് വലതുപക്ഷത്തിന്റെ കപട മതേതര മുഖം വെളിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വലിയൊരു ശതമാനം വരുന്ന ക്രിസ്ത്യൻ വോട്ടുകൾ മാറിയ സാഹചര്യത്തിൽ ബിജെപിക്ക് അനുകൂലമാണ്.
അത് വോട്ടാക്കി മാറ്റാൻ ക്രിസ്ത്യൻ ഔട്ട് റീച്ചിന്റെ പ്രവർത്തനം ശക്തമാക്കി മുന്നോട്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ ഓഫീസിൽ നടന്ന യോഗത്തിൽ ബിജെപി വൈസ് പ്രസിഡണ്ടും ഔട്ട് റീച്ച് ജില്ലാ കൺവീനറുമായ എൻ. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് തൊഴുത് ആയിരങ്ങൾക്ക് നിർവൃതി.മലയാള വർഷത്തെ ആദ്യത്തെ
തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. ബുധനാഴ്ച്ച രാവിലെ 6.30 ഓടെ തൃപ്പൂത്തറയിൽ നിന്നും ആറാട്ടിനായി ദേവിയെ ആറാട്ട് കടവിലേയ്ക്ക് എഴുന്നള്ളിച്ചു.തുടർന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടന്നു. ......
ചെങ്ങന്നൂർ: എല്ലാ മേഖലയിലും ദയനീയമായി പരാജയ പ്പെട്ട പിണറായി വിജയൻ്റെ സർക്കാർ തൊഴിലാളികളെ നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് തൊഴിലാളി സംഘടനാ രജിസ്റ്റർ ചെയ്യുന്ന ഫീസ് കുത്തനെ വർദ്ധിപ്പിച്ച തെന്നും തൊഴിലാളികളോടുള്ള ഇടതുപക്ഷത്തിൻ്റെ നയമാണ് ഇതെന്നുംബി.എം.എസ് ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ ആരോപിച്ചു. തൊഴിൽ - വ്യവസായ - കാർഷിക മേഖല തകർന്നു അനിയന്ത്രിതമായ വിലക്കയറ്റം ക്രമസമാധാന തകർച്ച എന്നിവ കൊണ്ട് ജനജീവിതം ദുസ്സഹമായി. ......
ചേപ്പാട്: സി കെ എച്ച് എസ് എസ് ഇൽ സ്കൂൾ കലോത്സവം പി ടി എ പ്രസിഡന്റ് അഡ്വ എസ് സുനിൽകുമാർ ഉത്ഘാടനം ചെയ്തു .......